തദ്ദേശ തെരഞ്ഞെടുപ്പ്: IGNOU പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

Kerala woman stranded in kuwait

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഇഗ്നോ വൈസ് ചാൻസലർക്കും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു.

ഇഗ്നോയുടെ കോഴ്സുകൾ പഠിക്കുന്നവരിൽ ഭൂരിഭാഗവും ഉദ്യോഗസ്ഥരാണ് എന്നതിനാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പരീക്ഷാ സെൻററുകളിൽ എത്തിച്ചേരാനും മറ്റുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും മറ്റും പരിഗണിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് പരീക്ഷ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിൽ വ്യക്തമാക്കി.

ALSO READ; ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവെച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

News Summary: Dr. John Brittas MP writes to central education Minister demanding postponement of IGNOU exam on kerala local body election day.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News