‘ഇന്ത്യയുടെ ചരിത്രത്തെയും പരിണാമത്തെയും വളച്ചൊടിച്ച് NCERT നടത്തിയ മറ്റ് വെട്ടിമാറ്റലുകളെ കൂടി കോടതി പരിഗണിക്കണം’: ഡോ. ജോൺ ബ്രിട്ടാസ് എംപി

JOHN BRITTAS MP

എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് “നീതിന്യായ വ്യവസ്ഥയിലെ അഴിമതി” എന്ന ഭാഗം നീക്കം ചെയ്യാനുള്ള സുപ്രീംകോടതി തീരുമാനം പ്രശംസനീയമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. എന്നാൽ, അതേസമയം തന്നെ, ഇന്ത്യയുടെ ചരിത്രത്തെയും പരിണാമത്തെയും വളച്ചൊടിച്ച എൻ‌സി‌ആർ‌ടിയുടെ സമീപ വർഷങ്ങളിലെ ഒഴിവാക്കലുകളുടെ നീണ്ട പട്ടിക കൂടി ബഹുമാനപ്പെട്ട സുപ്രീംകോടതി മറന്ന് പോകരുതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

മുഗൾ ഭരണാധികാരികൾ, ഡൽഹി സുൽത്താനേറ്റ്, മധ്യകാല ഇസ്‌ലാമിക ചരിത്രം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തത് ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള ഭൂതകാല ചരിത്രത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എഴുതി. 2002-ലെ ഗുജറാത്ത് കലാപം, ബാബറി മസ്ജിദ് തകർത്തത് തുടങ്ങിയ സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഇതുപോലെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ALSO READ; ഇന്ത്യയുടെ വളർച്ചയിൽ സ്ത്രീകൾ കേന്ദ്ര ശക്തികളാകണമെന്ന് ഡോ. പ്രീതി അദാനി

ഗാന്ധി ചരിത്രത്തിലും വധത്തിലും വരെ വളച്ചൊടിക്കലുകൾ നടന്നു. മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ഒഴിവാക്കലുകൾ, നാഥുറാം ഗോഡ്‌സെയുടെ പ്രത്യയശാസ്ത്ര പശ്ചാത്തലം, കൊലപാതകാനന്തരം ആർ‌എസ്‌എസിനെ നിരോധിച്ചത് അടക്കമുള്ള സംഭവങ്ങൾ വിദ്യാർഥികൾക്ക് മുന്നിൽ നിന്നും എടുത്തു മാറ്റിയിരിക്കുകയാണെന്നും ഡോ. ജോൺ ബ്രിട്ടാസ് പറഞ്ഞു.

ചരിത്രം മാത്രമല്ല, ശാസ്ത്രത്തിലും വെട്ടിത്തിരുത്തലുകൾ നടന്നിട്ടുണ്ട്. പരിണാമ സിദ്ധാന്തം, പിരിയോഡിക് ടേബിൾ, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാഠപുസ്തകങ്ങളിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ രാജ്യത്തിന്‍റെ വൈവിധ്യമാർന്ന പരിണാമത്തെ തകർക്കുന്ന പ്രത്യയശാസ്ത്രപരമായ തിരുത്തിയെഴുതലാണെന്നും അദ്ദേഹം ആരോപിച്ചു.

നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ നെഗറ്റീവ് പരാമർശങ്ങൾക്കെതിരെ കോടതി വേഗത്തിൽ നടപടി സ്വീകരിച്ചത് പോലെ തന്നെ, ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലുള്ള ഇത്തരം വെട്ടിയൊഴിവാക്കലുകളും ഗൗരവമായി പരിശോധിക്കപ്പെടണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News