
ഉത്തർപ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിൽ രോഗികൾക്കിടയിൽക്കൂടി എലികൾ ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തെ വിമർശിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിലെ ഈ ദുരവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ ജോൺ ബ്രിട്ടാസ് എംപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കേരളത്തിന് ആരോഗ്യപരിചരണം എങ്ങനെയാകണമെന്ന് പാഠം പഠിപ്പിക്കാൻ വന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ അവസ്ഥയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
Also read : വിഷം കുത്തിവെച്ച് കൊന്നൊടുക്കിയത് അഞ്ഞൂറോളം തെരുവുനായ്ക്കളെ; അന്വേഷണം ആരംഭിച്ച് തെലങ്കാന പൊലീസ്
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ആതുര ശുശ്രൂഷ രംഗം എങ്ങനെയായിരിക്കണമെന്ന് നമുക്ക് പാഠം പറഞ്ഞു തരാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നത് ഓർക്കുമല്ലോ. ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ച ദുരന്ത പശ്ചാത്തലമുണ്ടെങ്കിലും അദ്ദേഹം കേരളത്തിൽ വന്നു നമ്മളെ ലോപമില്ലാതെ ഉൽബോധിപ്പിച്ചു .
കേരളത്തെ എങ്ങനെ മാറ്റിയെടുക്കാമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വന്നു ആഭ്യന്തര മന്ത്രി അമിത് ഷായും ക്ലാസ്സെടുത്തിട്ടാണ് മടങ്ങിയത്. ഇനി അദ്ദേഹത്തിന്റെ തലതൊട്ടപ്പനായ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ വന്ന് നമുക്ക് പല വിദ്യകളും പറഞ്ഞു തരും. ബിജെപി യുടെ മാതൃകാ സംസ്ഥാനമായ ഉത്തർ പ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിലെ സ്ഥിതിയാണിത്. ഓർത്തോപീഡിക് വാർഡിൽ എന്താണ് സംഭവിക്കുന്നത്…നോക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

