‘കേരളത്തിന്റെ സമഗ്രശിക്ഷാ അഭിയാൻ ഫണ്ട് തടഞ്ഞു വെക്കുന്നു, ഇത് രാഷ്ട്രീയ നയം കൊണ്ടാണോ ?’; ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ

john-brittas

സമഗ്രശിക്ഷ അഭിയാൻ ആരംഭിച്ച് 2 വർഷം കഴിഞ്ഞാണ് NEP പ്രഖ്യാപിക്കുന്നത് എന്നും അതിനും ശേഷം ആണ് പിഎം ശ്രീ കൊണ്ടുവരുന്നത് എന്നും ജോൺ ബ്രിട്ടാസ് എംപി. എന്നാൽ ഇപ്പോൾ പിഎം ശ്രീയിൽ ഒപ്പുവെച്ചാൽ മാത്രമേ സമഗ്ര ശിക്ഷ അഭിയാൻ്റെ ഫണ്ട് അനുവദിക്കൂ എന്ന് ആണ് പറയുന്നത് എന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ഇക്കാരണം പറഞ്ഞു പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ഫണ്ട് തടഞ്ഞു വെക്കുന്നു. കേരളത്തിനും ഫണ്ട് നൽകുന്നില്ല. ഇങ്ങനെ ഫണ്ട് തടഞ്ഞു വെക്കുന്നത് രാഷ്ട്രീയ നയം കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

2022- 23 348 കോടിയിൽ 178 കോടി മാത്രമാണ് അനുവദിച്ചത്. 23-24ൽ 343 കോടിയിൽ 141 കോടി മാത്രമാണ് അനുവദിച്ചത്. 24-25ൽ 428 കോടിയിൽ ഒരു രൂപ പോലും നൽകിയില്ല. 25-2 6ൽ ലഭിക്കേണ്ട 452 കോടിയിൽ 92.4കോടി മാത്രമാണ് അനുവദിച്ചത് എന്നും അദ്ദേഹം കണക്കുകൾ നിരത്തി.

ALSO READ: മാധ്യമപ്രവർത്തകർക്കെതിരെയുള്ള കോൺഗ്രസ് പ്രവർത്തകറുടെ കൈയേറ്റം; പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി

എന്നാൽ SSA, NEP, പിഎം ശ്രീ സംസ്ഥാന സർക്കാരുമായുള്ള സഹകരണത്തോടെയാണ് നടപ്പാക്കുന്നത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ മറുപടി നൽകി. തരാനുള്ള ബാക്കി തുക കൂടി സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂളുകളെ സമഗ്ര ശിക്ഷ അഭിയനിൽ ഉൾപ്പെടുത്തുമോ എന്നും ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. NEP നിബന്ധനകൾ പാലിച്ചാൽ ഈ വർഷം നൽകാനുള്ള 452 കോടി അനുവദിക്കാൻ തയ്യാറെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മറുപടി നൽകി. എയ്ഡഡ് സ്കൂളുകളെ SSA പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല, SSA പദ്ധതി സർകാർ സ്കൂളുകൾക്ക് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News