‘മാധ്യമ മേഖല നിഷ്ക്രിയം’: ഡോ. ജോൺ ബ്രിട്ടാസ് എം പി

john-brittas

മാധ്യമ മേഖല നിഷ്ക്രിയമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. മുൻകാലങ്ങളിലേതു പോലെ ദേശീയ മാധ്യമങ്ങളിലൊന്നും ഇപ്പോൾ എക്സ്ക്ലൂസീവ് വാർത്തകളൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു മുസ്ലീം ഘടകത്തെ അടിസ്ഥാനമാക്കിയുള്ള അന്തി ചർച്ചകളാണ് ടെലിവിഷനിൽ കാണാൻ കഴിയുക. ഒന്നര ലക്ഷം വീടുകൾ ബുൾഡോസർ വെച്ച് തകർത്ത ജനാധിപത്യ പരിസരമാണ് ഇന്ത്യയിലുള്ളതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

രാജ്യത്ത് ഫെഡറലിസം തകരുന്ന അവസ്ഥയാണുള്ളത്. കേരളത്തിൽ സർക്കാരിന് സ്വന്തം നിലയിൽ ഭരണ നിർവഹണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. വകുപ്പുകളിലെല്ലാം കേന്ദ്ര ഇടപെടൽ ഉണ്ടാകുന്നു. സവർക്കറുടെ ചിത്രം പാർലമെൻ്റിൽ പ്രതിഷ്ഠിച്ചവരാണ് ഇവർ. അത്തരം രാഷ്ട്രീയത്തിൽ നിന്ന് മാറ്റൊരു തരത്തിലേയ്ക്ക് മാറുന്നതിൻ്റെ ഭാഗമായാണ് രാജ്ഭവനിലും ഹൈക്കോടതി ഓഡിറ്റോറിയത്തിലുമൊക്കെ ഭാരതാംബ പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: യുപിയിൽ പുള്ളിപ്പുലിയെ പിടിക്കാൻ വെച്ച കൂട്ടിൽ വീണത് മദ്യപൻ; പുറത്ത് എത്തിച്ചത് രണ്ടുമണിക്കൂറെടുത്ത്

ഭരണഘടന അംഗീകരിക്കാത്തവരാണ് ആർ എസ് എസുകാർ. പാർലമെൻ്റ് സമ്മേളനം നടക്കുമ്പോൾ വളരെ ചുരുക്കം സമയം മാത്രമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പാർലമെൻ്റിൽ ഇതുവരെ ഒരു ചോദ്യത്തോടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. വരും തലമുറയെക്കൂടി ബാധിക്കുന്ന സുപ്രധാന നിയമങ്ങൾ വരെ ചർച്ചകളില്ലാതെയാണ് പാർലമെൻ്റിൽ പാസ്സാക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News