
ലോക്സഭയിൽ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സംസാരിക്കാൻ അനുവദിക്കാത്തതിൽ സഭയിൽ പ്രതിഷേധമറിയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഒരു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവ് എന്ന പദവി വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സ്ഥാനത്തെ എപ്രകാരമാണോ ബഹുമാനിക്കുന്നത്, അതേപോലെ തന്നെ പ്രതിപക്ഷ നേതാവിന്റെ പദവിയെയും ബഹുമാനിക്കണം.
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങുമ്പോൾ മാത്രം ഇടപെടുന്നത് ശെരിയല്ലെന്നും അദ്ദേഹത്തെ സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സഭയിലെ ചർച്ചകൾ കേവലം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സംവാദം മാത്രമാകരുതെന്നും, സഭയിലെ എല്ലാ അംഗങ്ങളെയും പരിഗണിക്കാൻ സ്പീക്കർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി നാലാം ദിനവും പാർലമെൻ്റിൽ പ്രതിഷേധം തുടരുകയാണ്. 4 ദിവസമായി ലോക്സഭ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും നിങ്ങൾക്ക് ഞങ്ങളെ നിശബ്ദമാക്കണമെന്ന ലക്ഷ്യമാണുള്ളതെന്നും മല്ലികാർജുൻ ഖാർഗെ സഭയിൽ തുറന്നടിച്ചു. പ്രതിഷേധങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

