
കര്‍ണാടക സര്‍ക്കാരിൻ്റെ ബുൾഡോസർ രാജ് ബെംഗളൂരുവിൽ തുടരുന്നു. വടക്കൻ ബെംഗളൂരുവിലെ സാറൈപാളയം തനിസാന്ത്രയിൽ മുപ്പതോളം വീടുകളാണ് തകർത്തത്. വ്യാഴം പുലർച്ചെ മുതൽ ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തത്. മുൻകൂർ അറിയിപ്പ് നൽകിയിരുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. വീടുകളും ഗോഡൗണുകളുമാണ് തകർത്തത്. ബെംഗളൂരു ഡെവലപ്മെൻറ് അതോറിറ്റിയുടെ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചാണ് മുപ്പതോളം വീടുകള്‍ പൊളിച്ചു നീക്കിയത്.
താമസക്കാര്‍ക്ക് ആർക്കും മുൻകൂറായി അറിയിപ്പ് നൽകിയിരുന്നില്ല. ഭൂമിക്ക് ഡിജിറ്റൽരേഖകളും മേൽവിലാസത്തിൽ റേഷൻ കാർഡും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനുമുള്ളതായി താമസക്കാർ പറഞ്ഞു. 80 കോടി രൂപ വിലമതിക്കുന്ന രണ്ട് ഏക്കറോളം ഭൂമി തിരിച്ചുപിടിച്ചതായി ബാംഗ്ലൂർ വികസന അതോറിറ്റി പറഞ്ഞു.
2004ൽ ബിഡിഎയുടെ അർക്കാവതി ലേഔട്ട് പദ്ധതിക്കായി നോട്ടിഫൈ ചെയ്ത ഭൂമിയാണ് ഒഴിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കോടതിയിൽ നിന്ന് അനുകൂലമായി വിധിയുണ്ടെന്ന് ബിഡിഎ കൂട്ടിച്ചേര്‍ത്തു.
ALSO READ: പരോളിനിറങ്ങിയപ്പോൾ വിവാഹം, ഇനി വേണ്ടത് ഹണിമൂൺ ലീവ്; ‘അതിന് സമയമായിട്ടില്ലെന്ന്’ കർണാടക ഹൈക്കോടതി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

