
കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം. 17 പേരെല്ലാം മരിച്ചെന്നാണ് റിപ്പോർട്ട്. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസ്, വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെ ദേശീയപാത 48 (എൻഎച്ച് -48) ൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഏഴു പേർ ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു.
ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. രക്ഷപ്പെട്ട പലർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിൽ മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

