‘ആൾക്കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവ്’; വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരൂരിൽ വ്യാപകമായി പോസ്റ്ററുകൾ

karur-stampede-vijay-poster-tvk

നടനും ടി വി കെ നേതാവുമായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കരൂരിൽ വ്യാപകമായി പോസ്റ്ററുകൾ. ആൾക്കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയവ അടങ്ങുന്ന പോസ്റ്റർ ആണ് വ്യാപകമായി പതിച്ചത്. തമിഴ്നാട് സ്റ്റുഡൻ്റസ് യൂണിയൻ്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, കരൂരിലേക്ക് പോകാനുള്ള വിജയ്‌യുടെ അനുമതി പൊലീസ് നിഷേധിച്ചു. കരൂരിൽ വിജയ് നയിച്ച ടി വി കെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജന്‍സിക്ക് കൈമാറണം എന്ന ടി വി കെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്ന് പരിഗണിക്കും.

ALSO READ: കരൂർ ദുരന്തം; ടിവികെയ്ക്കും വിജയ്ക്കും നിർണായക ദിവസം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ടി വി കെ ആവശ്യപ്പെട്ടിട്ടണ്ട്. അതേസമയം വിജയ്‌ക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ പ്രതികരണം എങ്ങനെ ആകുമെന്നതില്‍ ആകാംക്ഷ ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News