തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണം: ഈ മാസം 30 വരെ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

kerala sir

തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌ക്കരണത്തില്‍ സമയം നീട്ടണമെന്ന് കേരളം സുപ്രീം കോടതിയില്‍.

ഈ മാസം 30 വരെയാണ് സമയപരിധി നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തിയതി നീട്ടാനായി കമ്മീഷന് നിവേദനം നല്‍കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ നിവേദനത്തില്‍ മറുപടി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശ നല്‍കിയിട്ടുണ്ട്. നിലവില്‍25 ലക്ഷം പേരുകള്‍ ഒഴിവാക്കപ്പെട്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ALSO READ: എസ്‌ഐആർ: ‘വിവര ശേഖരണം ഇന്ന് രാത്രിയോടെ പൂർത്തിയാകും; കരട് വോട്ടർ പട്ടിക ഡിസംബർ 23 നും അന്തിമ പട്ടിക ഫെബ്രുവരി 21 നും’; രത്തൻ യു ഖേൽക്കർ

അതേസമയം തീയതി നീട്ടുന്നതിലെ അന്തിമ തീരുമാനം കമ്മിഷന് വിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.

ALSO READ: ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാല വിസി നിയമനം: സമവായത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

English summary : Kerala government moves Supreme Court seeking extension of time for SIR.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News