
സംസ്ഥാനത്തെ 59% സ്ത്രീകള്‍ കേരളാ പൊലീസിന്റെ പട്രോളിങ്ങില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. വെറും 3% സ്ത്രീകള്‍ മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിവാല്യൂ അനലറ്റിക്സ് എന്ന സന്നദ്ധസംഘടനയുടെ സ്ത്രീസുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ കിഷോര്‍ രഹത്കറാണ് പുറത്തിറക്കിയത്. രാജ്യത്ത് തിരുവനന്തപുരം ഉള്‍പ്പെടെ 31 നഗരങ്ങളിലെ 12,770 സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി കോഹിമ, വിശാഖപട്ടണം, ഭുവനേശ്വര്‍, ഐസ്വാള്‍, ഗാങ്‌ടോക്ക്, ഇറ്റാനഗര്‍, മുംബൈ എന്നിവയെ തെരഞ്ഞെടുത്തതായി നാഷണല്‍ ആന്വല്‍ റിപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഡക്‌സ് ഓണ്‍ വിമന്‍സ് സേഫ്റ്റി (NARI) 2025 അറിയിച്ചു.
Also Read : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന് സർവേഫലം
അതേസമയം, പട്‌ന, ജയ്പൂര്‍, ഫരീദാബാദ്, ദില്ലി, കൊല്‍ക്കത്ത, ശ്രീനഗര്‍, റാഞ്ചി എന്നീ നഗരങ്ങള്‍ സുരക്ഷാ സൂചികയില്‍ ഏറ്റവും പിന്നിലാണ്. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ആറ് സ്ത്രീകള്‍ക്കും തങ്ങളുടെ നഗരം സുരക്ഷിതമാണെന്ന് തോന്നിയപ്പോള്‍, 40 ശതമാനം പേര്‍ സുരക്ഷിതമല്ലെന്നോ തീരെ സുരക്ഷിതമല്ലെന്നോ അഭിപ്രായപ്പെട്ടു.
രാത്രികാലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും വിനോദ സഞ്ചാര സ്ഥലങ്ങളിലും സുരക്ഷിതത്വം കുറയുന്നതായും പഠനം കണ്ടെത്തി. തൊഴിലിടങ്ങളില്‍ 91 ശതമാനം സ്ത്രീകള്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


