
കിക്ക് ബോക്സിങ് യൂണിവേഴ്സിറ്റിതല സ്പോർട്സ് മത്സരങ്ങളിൽ നീക്കം ചെയ്യാനുള്ള അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് (AIU) ൻ്റെ തീരുമാനം പുന:പരിശോധിക്കില്ലെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യസഭയിൽ എ എ റഹീം എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിരവധി കായിക താരങ്ങളാണ് എല്ലാ വർഷവും കിക്ക് ബോക്സിങ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അറന്നൂറിലധികം താരങ്ങൾ AIU മാത്രം നടത്തിയ കിക്ക്ബോക്സ് മത്സരങ്ങളിൽ പങ്കെടുത്തതായി മന്ത്രി തന്നെ വെളിപ്പെടുത്തി.
അന്താരാഷ്ട്ര തലത്തിലടക്കം രാജ്യത്തിന് നിരവധി മെഡലുകൾ നേടിത്തരുന്ന കായിക ഇനമാണ് കിക്ക്ബോക്സിങ്. കായിക ഇനങ്ങളിൽ നിന്നും അതിനെ ഒഴിവാക്കാനുള്ള തീരുമാനം കായിക മേഖലയോട് കാണിക്കുന്ന അവഗണനയാണെന്ന് എ എ റഹിം എം പി പറഞ്ഞു. നിരവധി വർഷങ്ങളായി പരിശീലനം ചെയ്യുന്ന കായിക താരങ്ങളെയും അവരുടെ പരിശീലകരെയും അപമാനിക്കുന്നതിന് തുല്യമാണ്. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെ തീരുമാനം ഉടൻ പുന: പരിശോധിക്കണമെന്നും കിക്ക് ബോക്സിങ്ങിന് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനത്തിന് മന്ത്രാലയം മുൻകൈ എടുക്കണമെന്നും മന്ത്രിയുടെ മറുപടിയിൽ പ്രതികരിച്ച് എ എ റഹീം എംപി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

