കെടിയു-ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനം: ജസ്റ്റിസ് സുധാന്‍ഷു ധുലിയ അധ്യക്ഷനായ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

Sabarimala Women Entry Case

കെടിയു-ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനങ്ങള്‍ക്കായുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. തുല്യത ഉറപ്പാക്കാന്‍ ബംഗാള്‍ മാതൃകയില്‍ കമ്മിറ്റി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധുലിയയാണ് സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.

സുപ്രീംകോടതിയില്‍ നിന്നും രണ്ടാഴ്ച മുമ്പ് വിരമിച്ച ജസ്റ്റിസ് സുധാന്‍ഷു ധുലിയ പുതിയ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണാകും. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിസി നിയമനത്തില്‍ സംസ്ഥാനവും ഗവര്‍ണറും തമ്മിലുളള വാക്‌പോരില്‍ നിര്‍ണായക തീരുമാനം എടുത്തത്. സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ഒരു ജഡ്ജി വേണമെന്ന് ബംഗാള്‍ മോഡല്‍ ചൂണ്ടിക്കാട്ടിയുളള കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇല്ലെങ്കില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ തുല്യത പാലിക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.

സേര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലറായ ഗവര്‍ണറും സംസ്ഥാനവും പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ നിന്നും തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ചെയര്‍പേഴ്‌സണ്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കും. പുതിയ സെര്‍ച്ച് കമ്മിറ്റി സ്ഥിരം വിസിമാരുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറും. ഈ പട്ടികയില്‍ നിന്നും മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്ന പേരുകളില്‍ മുന്‍ഗണനാക്രമം അനുസരിച്ച് ചാന്‍സലര്‍ വിസിയെ തീരുമാനിക്കണം.

ALSO READ: ‘രാജ്യത്ത് വീടില്ലാത്ത കോടിക്കണക്കിന് പേരുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സമ്മതിച്ചു; അവർ ബിജെപിയുടെ ‘ബി’ ടീമായി മാറി’; ഡോ. ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ് സുപ്രീംകോടതി ഇടപടെല്‍. രണ്ടാഴ്ചക്കകം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും ഒരു മാസത്തിനുളളില്‍ നടപടികള്‍ അറിയിക്കാനുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കെടിയു- ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ക്ക് ഒരുമിച്ചോ വെവ്വേറെയോ കമ്മിറ്റികള്‍ രൂപീകരിക്കാനുളള വിവേചനാധികാരം ചെയര്‍പേഴ്‌സണിനായിരിക്കും. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും സുപ്രീംകോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News