‘ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു’;ദേശീയ പണിമുടക്ക് രാജ്യസഭയിൽ ഉയർത്തി ഡോ.ജോൺ ബ്രിട്ടാസ് എംപി

ohn Brittas MP national strike

ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി.
ലക്ഷക്കണക്കിന് തൊഴിലാളികൾ ഇന്ന് തെരുവിൽ ആണ്. ലേബർ കോഡുകൾക്ക് എതിരെ ചരിത്രപരമായ സമരമാണ് നടക്കുന്നതെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.

ബിഎംഎസ് ഒഴികെ എല്ലാ തൊഴിലാളി സംഘടനകളും സമര രംഗത്താണ്
ബി എം എസി ലെ തൊഴിലാളികൾ പോലും ഇന്നത്തെ സമരത്തിൻ്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ വ്യാപക പ്രതിഷേധം ആണ് ഉയരുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. വിഷയം ഉയർത്താൻ ഇടതുപക്ഷ എംപിമാർ രാവിലെ തന്നെ നോട്ടീസ് നൽകിയിരുന്നു.

Also read: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ഗാന്ധി ഒരു വശത്ത്; തൊഴിലാളികളെ വെല്ലുവിളിച്ച് സതീശന്റെ ‘പുതുയുഗയാത്ര’ മറുവശത്ത്

രാജ്യതലസ്ഥാനത്തുൾപ്പെടെ വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളാണ് കേന്ദ്ര നയങ്ങൾക്കെതിരെ നടക്കുന്നത്. പണിമുടക്കിൻ്റെ ഭാ​ഗമായി നിരവധി പേർ തെരുവിലിറങ്ങുകയും അണിനിരക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇന്നും പാർലിമെൻ്റ് പ്രക്ഷുബ്ധമായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ബിജെപി വന്നിരുന്നു. ഇതിനെതിരെ മു​ദ്രാവുാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News