
ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് ദില്ലി റൗസ് അവന്യൂ കോടതിയാണ് കുറ്റം ചുമത്തിയത്. ലാലു പ്രസാദ് യാദവും, ഭാര്യയും, മക്കളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു.
2004നും 2014നും ഇടയിൽ ഉണ്ടായ കേസാണ് ജോലിക്ക് ഭൂമി അഴിമതിക്കേസ്. ഐ ആ ർ സി ടി സിക്ക് നൽകിയിരുന്ന പുരിയിലും റാഞ്ചിയിലും സ്ഥിതി ചെയ്യുന്ന ഇന്ത്യൻ റെയിൽവേയുടെ ബിഎൻആർ ഹോട്ടലുകളുടെ പ്രവർത്തനം പരിപാലനം, എന്നിവ പട്ന ആസ്ഥാനമായുള്ള സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയതാണ് ലാലു പ്രസാദ് ആരോപണ വിധേയമായത്. സുജാത ഹോട്ടൽസിനെ സഹായിക്കുന്നതിനായി ടെൻഡർ പ്രക്രിയയിൽ കൃത്രിമം കാണിച്ചതായും വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ALSO READ: തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസ് റെയ്ഡ്: ദില്ലിയിലെ അമിത് ഷായുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു
ഐആർസിടിസി ഗ്രൂപ്പ് ജനറൽ മാനേജർമാരായ ആർ കെ ഗോയൽ, വി കെ അസ്താന സുജാത ഹോട്ടൽസിന്റെ ഡയറക്ടർമാരും ചാണക്യ ഹോട്ടൽ ഉടമകളുമായ വിനയ് കൊച്ചാർ,വിജയ് കൊച്ചാർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

