
അമേരിക്കൻ അധിനിവേശത്തിന് എതിരെ വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് പാർട്ടികളും ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും. ഡോളറും ബോംബുമാണ് ട്രമ്പിന്റെ നയമെന്ന് സിപിഐ എം ജനറൽ സെക്രട്ടി എം എ ബേബി വിമർശിച്ചു. മോദി ട്രംപിന്റെ മുന്നിൽ അടിമയെ പോലെ പെരുമാറുന്നുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പറഞ്ഞു.
സിപിഐ എം, സിപിഐ, ഡിഎംകെ, ആംആദ്മി, സമാജ്‌വാദി പാർട്ടി ഉൾപ്പെടെ 10 പ്രതിപക്ഷ പാർട്ടികളാണ് വെനസ്വേലൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തത്. മുതിർന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.വെനസ്വേലയിലെ എണ്ണ നിക്ഷേപം കണ്ണു വെക്കുന്ന ട്രംപിന്റെ നടപടിയെ അപലപിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും മോദി സർക്കാർ ഇപ്പോഴത്തെ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ‘Love you to moon and back’! ഈ സർക്കാരും മുഖ്യമന്ത്രിയും മാതൃകയാകുന്നത് ഇങ്ങനെയെല്ലാമാണ്…
അമേരിക്കയുടേത് സാമ്രാജ്യത്വത്തിന്റെ ഹുങ്ക് ആണെന്ന് വിമർശിച്ച സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി, ഡോളറും ബോംബുമാണ് ട്രംപിന്റെ നയമെന്നും ചൂണ്ടിക്കാട്ടി. സാമ്രാജ്യത്വ ശക്തികളുമായി മോദി സർകാർ കൈകൊടുക്കുന്നുവെന്നും എം എ ബേബി വിമർശിച്ചു. ട്രംപിന് മുന്നിൽ മോദി അടിമയെ പോലെ പെരുമാറുന്നു എന്നായിരുന്നു സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനം. ഐക്യദാർഢ്യ സമ്മേളനത്തിൽ വെനസ്വേല, ക്യൂബ, പലസ്തീൻ പ്രതിനിധികളും പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


