ലിഫ്റ്റ് തകരാരിൽ, ഹെൽപ്പ്ലൈൻ പ്രവർത്തനരഹിതം ; മുംബൈ മെട്രോ സ്റ്റേഷനിൽ കുടുങ്ങി വീൽചെയർ യാത്രക്കാരൻ

man facing issue in mumbai metro

രാത്രി യാത്രക്കിടയിലാണ് വോർളി മെട്രോസ്റ്റേഷനിലെ ലിഫ്റ്റ്ത കരാറിലായതിനെത്തുടർന്ന് വീൽച്ചെയർ യാത്രക്കാരന് ദുരനുഭവം നേരിട്ടത്. വോർളി മെട്രോ സ്റ്റേഷനിലെ ഒരേ ഒരു ലിഫ്റ്റാണ് തകരാറിലായത് അതിനാൽ ഏകദേശം 45 മിനിറ്റോളം താൻ അവിടെ കുടുങ്ങി പോയി എന്നും യുവാവ് വീഡിയോയിൽ പറയുന്നു.

മെട്രോ ന​ഗരത്തിൽ വീൽചെയർ യാത്രക്കാരൻ നേരിട്ട ദുരനുഭവത്തിന്റെ വീഡിയോ മുംബൈയിലെ കൊമേഡിയൻ കരൺ ഷാ ഷെയർ ചെയ്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചർച്ചയ്ക്ക് വഴി വച്ചത്. യാത്രക്കാരനെ സംബന്ധിച്ച് അയാളുടെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന രാത്രി ആയിരുന്നിരിക്കാം എന്നാണ് കരൺ ഷാ വീഡിയോയ്ക്ക് താഴെ കുറിച്ചത്. തന്റെ ശാരീരിക പരിമിതികൾകൊണ്ടാകില്ല അയാൾക്ക് പേടി തേന്നിയത് പകരം തന്നെ സഹായിക്കേണ്ട സിസ്റ്റം തകരാറിലായതാകാം പേടിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Also read : ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഇന്ന് ട്രാക്കിലിറങ്ങും; കല്ലേറിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ബംഗാളിൽ സുരക്ഷ ശക്തമാക്കി

സഹായം ചോദിച്ചപ്പോൾ നടന്ന് വീട്ടിലേയ്ക്ക് പോകാൻ പറഞ്ഞതായും യുവാവ് പറയുന്നു. അതായിരുന്നു തന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചതെന്നും അയാൾ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതിനെത്തുടർന്ന് നിരവധിപേർ കമന്റ് സെക്ഷനിൽ രോഷം പ്രകടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News