നരവനയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായി മൂന്നാം ദിനവും സ്തംഭിച്ച് ലോക്സഭ

LOKSABHA

മുൻ കരസേന മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായി മൂന്നാം ദിനവും ലോക്സഭ സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നന്ദി പ്രമേയ ചർച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടിയും ലോക്സഭയിൽ നടന്നില്ല. മുൻ കരസേന മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി നാടകീയ രംഗങ്ങളും പ്രതിഷേധവുമാണ് തുടർച്ചയായ മൂന്നാം ദിനവും ലോക്സഭയിൽ നടന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നരവനയുടെ പുസ്തകം മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പുസ്തകം ഇല്ലെന്ന് പറയുന്നത് തെറ്റെന്ന് പറഞ്ഞു.

ലോക്സഭയിൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിന് ശക്തമായി പ്രതിഷേധിച്ചു. ബിജെപി അംഗം .നിഷികാന്ത് ദുബെ നെഹ്‌റുവിനെയും, ഇന്ദിര ഗാന്ധിയെയും വിമർശിച്ചു രംഗത്തുവന്നത് വലിയ പ്രതിഷേധിന് വഴിവെച്ചു.

Also read; ഇന്ത്യ – യുഎസ് വ്യാപാരക്കരാർ: ലോക്സഭയിൽ ന്യായീകരിച്ച് പിയൂഷ് ഗോയൽ; മോദി കീഴടങ്ങിയെന്ന പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച് പ്രതിപക്ഷം

അതേ സമയം നിഷികാന്ത് ദുബെക്കെതിരെ സസ്പെൻഷൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5 മണിക്ക് നന്ദിപ്രമേയ ചർച്ചക്ക് മറുപടി നൽകാൻ ലോക്സഭയിൽ എത്തിയെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News