
വന്ദേമാതരം ചര്‍ച്ച ചെയ്ത് ലോക്‌സഭ. ചര്‍ച്ചയില്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്‌റു വന്ദേമാതരത്തിന് എതിരെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. നെഹ്‌റു വിമര്‍ശനം ഉന്നയിച്ച നരേന്ദ്ര മോദിക്കെതിരായ പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം സഭയില്‍ ഭരണപക്ഷ ബഹളത്തിനും വഴിവെച്ചു.
പതിവ് പോലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു വന്ദേ മാതരത്തിന്റെ 150 വാര്‍ഷികത്തിന്റെ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. ജിന്നയുടെ താല്‍പര്യത്തിന് ഒപ്പം നിന്ന നെഹ്‌റുവും കോണ്‍ഗ്രസും വന്ദേമാതരത്തിന് എതിരായിരുന്നുവെന്നും മുസ്ലീംലീഗിന് മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞെന്നും പ്രധാനമന്ത്രിയുടെ വിമര്‍ശനം.
ALSO READ: രാജ്യത്തെ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധിക്കുള്ള യഥാർത്ഥ കാരണമെന്ത്?
പ്രധാനമന്ത്രിയുടെ പ്രസംഗ സമയത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അസാനിധ്യവും ബിജെപി ചോദ്യം ചെയ്തു. അതേ സമയം മോദിയെ കടചന്നാക്രമിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരം ചര്‍ച്ചകളെന്നും എന്തിനെയും രാഷ്ട്രീയ വത്ക്കരിക്കുന്ന മോദിയുടെ ലക്ഷ്യം ബംഗാള്‍ തെരഞ്ഞെടുപ്പെന്നും പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം, എന്തിനും ഏതിനും നെഹ്‌റുവിനെ വിമര്‍ശിക്കുന്ന മോദി നെഹ്‌റു വിമര്‍ശനങ്ങളുെട ലിസ്റ്റ് എടുത്തു വന്നാല്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും സഭയില്‍ ചര്‍ച്ച നടത്താമെന്നും അങ്ങനെയെങ്കിലും നെഹ്‌റു വിമര്‍ശനത്തിന് അവസാനിപ്പിക്കുമോ എന്നും പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.
എന്തിനെയും സ്വന്തമാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും വിമര്‍ശിച്ചു. കോണ്‍ഗ്രസും നെഹ്‌റുവും വന്ദേമാതരത്തിന് എതിരായിരുന്നുവെന്ന് എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ചയിലുടനീളം ആവര്‍ത്തിച്ചപ്പോള്‍ ബുജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


