
തുടർച്ചയായ അഞ്ചാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് ലോക്സഭ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷം ബജറ്റ് ചർച്ചയുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി. പ്രതിഷേധത്തിൽ ക്ഷുഭിതനായ സ്പീക്കർ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇതുവരെ 19 മണിക്കൂറിലധികം സഭക്ക് നഷ്ടമായെന്നും വിമർശിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാകുകയാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് സ്പീക്കർ ഓം ബിർള ഉന്നയിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇപ്പോൾ തന്നെ 19 മണിക്കൂർ സഭക്ക് നഷ്ടമായെന്നും ഇത്തരത്തിൽ സഭ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഓം ബിർള വിമർശിച്ചു.
Also read: വിജയിക്ക് തിരിച്ചടി: 1.5 കോടിയുടെ നികുതിപ്പിഴ ഒഴിവാക്കാനാകില്ല; അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി
രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകുന്നത് വരെ ബജറ്റ് ചർച്ചയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. 12 മണി വരെ സഭ നിർത്തി വെച്ചെങ്കിലും പ്രതിപക്ഷം പ്ലക്കാർഡുകളുമായി വീണ്ടും സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. എംഎം നരവനയുടെ പുസ്തകത്തിന്‍റെ കവർ ഉൾപ്പെടുത്തിയ പോസ്റ്ററുകളുമായാണ് ഇന്നും പ്രതിപക്ഷം ലോക്സഭയിലെത്തിയത്.
സസ്പെൻഷൻ നടപടി നേരിട്ട പ്രതിപക്ഷ എംപിമാർ പാർലമെൻ്റിൻ്റെ പുറത്ത് പ്രതിഷേധം തുടരുന്നുണ്ട്. ഇന്ത്യ – യുഎസ് വ്യാപാര കരാറിൽ ട്രംപ് മോദി ഡീൽ എന്നെഴുതിയ ബാനറുമായും പ്രതിപക്ഷം പാർലമെൻ്റ് കവാടത്തിൽ പ്രതിഷേധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

