ആർ എസ് എസ്സിന്റെ വിഭാഗീയ ഹിന്ദു രാഷ്‌ട്ര സങ്കൽപ്പത്തെ സാധൂകരിക്കാൻ അധികാരം ദുരുപയോഗപ്പെടുത്തുകയാണ്: എം എ ബേബി

MA-Baby US attack on Venezuela

ആർഎസ്‌എസ്‌ വാർഷികത്തിൽ കാവികൊടിയേന്തിയ വനിതയുടെ തപാൽ മുദ്രയും നാണയവും പുറത്തിറക്കിയത്, ആർഎസ്‌എസിന്റെ വിഭാഗീയ രാഷ്‌ട്രീയത്തെയും വ്യാജചരിത്രത്തെയും സാധൂകരിക്കാൻ പ്രധാനമന്ത്രി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.

ഭരണഘടനയെ അവമതിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ എന്നും, ആർ എസ് എസ്സിന്റെ യഥാർഥ ചരിത്രം മറച്ച് വെള്ളപൂശാനുള്ള ശ്രമമാണ് ഇതെന്നും എക്സിൽ പങ്കുവെച്ച കുറുപ്പിൽ എം എ ബേബി പറഞ്ഞു.

Also Read: ‘നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അഹങ്കാരത്തിൻ്റെ പാരമ്യമാണ് ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടി’; ഡോ. ടി എം തോമസ്‌ ഐസക്‌

ആർഎസ്‌എസ്‌ രൂപീകരണത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ബിജെപി സർക്കാർ കാവികൊടിയേന്തിയ വനിതയുടെ രൂപത്തിലുള്ള തപാൽ മുദ്രയും നൂറ്‌ രൂപ നാണയും പുറത്തിറക്കിയത്‌. ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കാത്ത ആർഎസ്‌എസിന്റെ വിഭാഗീയ ഹിന്ദു രാഷ്‌ട്ര സങ്കൽപ്പത്തിന്റെ ഭാഗമായി ഉയർത്തിക്കാട്ടുന്ന കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രമാണ് നൂറുരൂപ നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യസമരത്തോട്‌ അകലം പാലിച്ചിരുന്ന ആർ എസ് എസ് ഭിന്നിപ്പിച്ച്‌ ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ തന്ത്രത്തിന്‌ ശക്തി പകരുകയും ചെയ്തിരുന്നു. ഈ ചരിത്ര വസ്തുതകളെ മറച്ചി പിടിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ നൂറാം വാർഷികത്തിന് ആർ എസ് എസ് ബിംബങ്ങളോടെ തപാൽ മുദ്രയും നാണയവും പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News