രാഷ്ട്രപതിയുടെ റഫറൻസ്: സുപ്രീം കോടതിയുടെ മറുപടി പരിതാപകരവും ഞെട്ടിക്കുന്നതും: എം എ ബേബി

MA-Baby presidential Reference

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയുടെ മറുപടി പരിതാപകരവും ഞെട്ടിക്കുന്നതുമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.

നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്കിടയിൽ ശരിയായ പരിശോധനകളും സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിൽ കോടതികൾ അർത്ഥവത്തായ പങ്ക് വഹിക്കാൻ മടിക്കരുതെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

Also Read: ‘ഗവണര്‍മാര്‍ ബില്ലുക‍ള്‍ തടഞ്ഞുവെക്കരുത്, പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച്’: സുപ്രധാന വിധിയുമായി സുപ്രീം കോടതി

ഒരു വശത്ത്, ബില്ലുകൾക്ക് അനുമതി നൽകുന്നതിന് ഒരു സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറയുന്നു. അതേസമയം മറുവശത്ത് ഗവർണറോട് സമയബന്ധിതമായി തീരുമാനമെടുക്കാൻ നിർദ്ദേശിക്കാൻ കോടതിക്ക് പരിമിതമായ ജുഡീഷ്യൽ അവലോകന അധികാരം പ്രയോഗിക്കാൻ കഴിയുമെന്നും പറയുന്നു. സമയബന്ധിതമായ രീതി എന്താണെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും എം എ ബേബി ചോദിച്ചു.

ജുഡീഷ്യറി അതിന്റെ ഭരണഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറരുതെന്നും എം എ ബേബി ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News