
പലസ്തീന് ഐക്യദാര്‍ഢ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സിപിഐഎം പരിപാടിയില്‍ കഫിയ ധരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സിപിഐ എം തമിഴ്‌നാട് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കഫിയ ധരിച്ചെത്തി പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖമാണ് സ്റ്റാലിനെ കഫിയ അണിയിച്ചത്. പരിപാടിയില്‍ തുടക്കം മുതല്‍ അവസാനം വരെ പങ്കെടുത്ത സ്റ്റാലിന്‍ ഇസ്രയേല്‍ വംശഹത്യയെ ശക്തമായി അപലപിച്ചു. കൂടാതെ എപ്പോഴും പലസ്തീനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
വംശഹത്യക്കെതിരെ തമിഴ്നാട്ടില്‍ പ്രമേയം പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നിയമസഭ സമ്മേളനത്തില്‍ തന്നെ ഇത്തരത്തില്‍ പ്രമേയം പാസാക്കുമെന്ന് വേദിയില്‍ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

