‘ബിഹാറിൽ അര്‍ഹത ഉണ്ടായിട്ടും ലക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി’; അമ്പയര്‍ ആകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണപക്ഷത്തിന്റെ ഒപ്പം ചേര്‍ന്നുവെന്നും എം എ ബേബി

MA-Baby US attack on Venezuela

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. ബിഹാറില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പയര്‍ ആകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണപക്ഷത്തിന്റെ ഒപ്പം ചേര്‍ന്നിരിക്കുകയാണ്. അര്‍ഹത ഉണ്ടായിരുന്നിട്ടും ലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കി. വേണ്ട സമയപരിധി നൽകണമെന്ന് സുപ്രീംകോടതി നിര്‍ദേശം പോലും കാറ്റില്‍ പറത്തി. ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണെന്നും എം എ ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം നിരാശാജനകവും സംശയാസ്പദവും ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതക്ക് എതിരെ ഉയരുന്ന ചോദ്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും എം എ ബേബി പറഞ്ഞു.

Read Also: ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; വോട്ടെടുപ്പ് നവം. ആറ്, 11 തീയതികളില്‍, ഫലം 14-ന്

News Summary: CPI(M) General Secretary MA Baby against the Election Commission. MA Baby said that this is the first time in the history of an election like this.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News