‘വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് രാജ്യത്ത് ചോരപ്പുഴ ഒഴുക്കുന്നു, ഈ കൂട്ടർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല’; മാനക്‌പ്പുരയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തി എം എ ബേബി

സിപിഐ എം ഡൽഹി മാനക്‌പ്പുരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, സംസ്ഥാന കമ്മിറ്റി അംഗം നത്തുപ്രസാധ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ കുട്ടികളുൾപ്പെടെ നിരവധിപേർ പരിപാടിയുടെ ഭാഗമായി.

സ്വാതന്ത്ര്യ സമരത്തിലൂടെ നമുക്ക് നേടാൻ കഴിയുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം ഉൾപ്പെടെ ലഭിച്ചു. എന്നാൽ മനുഷ്യ ജീവിതത്തിൽ തുല്യതയോ സ്വാതന്ത്ര്യമോ ഇല്ലെന്ന് എം എ ബേബി പറഞ്ഞു. സ്വാതന്ത്ര്യം അർത്ഥം പൂർണ്ണമാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങളിൽ എത്തിക്കണം.

ALSO READ: തൃശൂരിൽ 12 ഫ്ലാറ്റുകളിൽ കള്ളവോട്ട്‌; ഒഴിഞ്ഞ്‌ കിടക്കുന്ന ഫ്ലാറ്റുകളിലും കൂട്ടത്തോടെ വോട്ട്‌ ചേർത്തു

നമ്മുടെ രാജ്യം ഇപ്പോൾ മനുഷ്യനെ വർഗീയമായി വിഭജിക്കുന്നവരുടെ കൈകളിലാണ്. മനുഷ്യനെ ജാതിയും മതവും പറഞ്ഞ് വർഗീയമായി വിഭജിക്കുന്നു. വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച രാജ്യത്ത് ചോരപ്പുഴ ഒഴുക്കുന്നു. ഇതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നു. ഈ കൂട്ടർ സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. വർഗീയതയെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വമാക്കുന്ന രാജ്യവിരുദ്ധ ശക്തികൾ. ഇവർക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ ആധിപത്യം നേടാൻ കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News