
നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപി സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾ തന്നെയാണ് സിദ്ധരാമയ്യ സർക്കാരിന്റേതുമെന്ന് എം എ ബേബി പറഞ്ഞു. ഇടത് ട്രേഡ് യൂണിയനുകൾ ദില്ലിയിലെ മാൻസരോവർ ഇൻഡസ്ട്രിയൽ ഏരിയയിൽ സംഘടിപ്പിച്ച പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ നടത്തുന്ന ദേശീയ പണിമുടക്കിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. തൊഴിലാളികളെ അടിമകളാക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ന് രാജ്യത്തുടനീളം നടക്കുക. ഐഎൻടിയുസി ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുമ്പോൾ കോൺഗ്രസിന് ലേബർ കോഡുകളോടുള്ള സമീപനം എന്താണെന്ന് എംഎ ബേബി ചോദിച്ചു.
മോദി സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന ലേബർ കോഡ്, വി ബിജി റാംജി നിയമങ്ങൾ പിൻവലിക്കുക, ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുക ഉൾപ്പെടെ ആവശ്യങ്ങൾ ഉയർത്തിയാണ് ഇന്ന് അർധരാത്രി മുതൽ രാജ്യവ്യാപക പണിമുടക്ക് സംഘടിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

