മധ്യപ്രദേശ് കഫ്സിറപ്പ് ദുരന്തം: ഒരു കുട്ടിക്ക് കൂടി ദാരുണാന്ത്യം, ഫാർമസ്യൂട്ടിക്കൽസ് ഉടമ അറസ്റ്റില്‍

mp cough syrup

മധ്യപ്രദേശിൽ കഫ്സിറപ്പ് ക‍ഴിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിക്ക് കൂടി ദാരുണാന്ത്യം. ഇതിന് പിന്നാലെ മരണസംഖ്യ 21 ആയി ഉയര്‍ന്നു. മരണത്തിന് പിന്നാലെ ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ അറസ്റ്റിലായിട്ടുണ്ട്. മധ്യപ്രദേശ് പൊലീസാണ് ഉടമ രംഗനാഥനെ അറസ്റ്റ് ചെയ്തതത്. ചെന്നൈയില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒളിവിലായിരുന്ന രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. രംഗനാഥനെ മധ്യപ്രദേശിൽ എത്തിച്ചു ചോദ്യം ചെയ്യും. ദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ശ്രേഷൻ ഫാർമ നിർവദി നിയമലംഘനങ്ങൾ ആണ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: ‘മിസ്റ്റര്‍ പ്രസിഡന്റ് ശുപാര്‍ശങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു, നിങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ ഇതേ പ്രശ്‌നം നിങ്ങള്‍ക്കുമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു’; ട്രംപിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ ഗ്രേറ്റ തുന്‍ബെര്‍ഗ്‌

അതേസമയം, കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികള്‍ മരിച്ചതില്‍ രാജ്യമെമ്പാടുമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News