‘നിങ്ങൾക്ക് വോട്ടുണ്ട്, ഞങ്ങൾക്ക് ഫണ്ടുണ്ട്; എൻസിപിക്ക് വോട്ട് ചെയ്താൽ മാത്രം വികസനം’: വോട്ടർമാരെ വെല്ലുവിളിച്ച് അജിത് പവാർ

ajit pawar + maharashtra

വോട്ടർമാരെ വെല്ലുവിളിച്ച് അജിത് പവാർ. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രിയായ അജിത് പവാർ, പുണെ ജില്ലയിലെ ബാരാമതി താലൂക്കിലെ മലേഗാവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വോട്ടർമാർക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്.
“നിങ്ങൾക്ക് വോട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് ഫണ്ടുണ്ട്. നിങ്ങൾ വോട്ട് ചെയ്താൽ ഫണ്ട് ലഭിക്കും; ഇല്ലെങ്കിൽ ഫണ്ട് കിട്ടില്ല,” എന്നായിരുന്നു അജിത് പവാറിന്റെ പരാമർശം.

എൻസിപി സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്താൽ മലേഗാവിലെ വികസനത്തിന് സാമ്പത്തിക സഹായത്തിന് കുറവുണ്ടാകില്ലെന്ന് ധനമന്ത്രി ഉറപ്പ് നൽകി. എന്നാൽ, തന്റെ പാർട്ടിയെ വോട്ടർമാർ നിരസിക്കുകയാണെങ്കിൽ, ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും താൻ പിന്‍മാറുമെന്നും ഇയാൾ തുറന്ന് പറഞ്ഞു.

ALSO READ; എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല; നോയിഡയിൽ 60 ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെ കേസ്

“കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി വികസന പദ്ധതികളുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനും മലേഗാവിന്റെ വികസനം ഉറപ്പാക്കാനും കഴിയും,” അജിത് പവാർ പറഞ്ഞു.

“നിങ്ങൾ 18 എൻസിപി സ്ഥാനാർത്ഥികളെയും തZരഞ്ഞെടുത്താൽ ഫണ്ടിന്റെ കാര്യത്തിൽ കുറവുണ്ടാകില്ലെന്ന് ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്നാൽ നിങ്ങൾ നിരസിച്ചാൽ ഞാനും നിരസിക്കും. നിങ്ങൾക്ക് വോട്ടുണ്ട്, എനിക്ക് ഫണ്ടുണ്ട്,” പവാർ ജനങ്ങളെ വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News