കേന്ദ്ര ബജറ്റ്: പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് നേരെ കൈമലർത്തി; ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്ക് ശതകോടികളുടെ സഹായം

maharashtra + union budget

ബിജെപി നയിക്കുന്ന മഹാരാഷ്ട്രയ്ക്ക് ബജറ്റിൽ വികസന സഹായം വാരിക്കോരി നൽകി കേന്ദ്രം. അതേസമയം കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ പാടെ അവഗണിക്കപ്പെട്ടുവെന്ന ആരോപണങ്ങൾ ശക്തമാകുന്നു. വികസനം നോക്കിയാണോ രാഷ്ട്രീയം നോക്കിയാണോ കേന്ദ്രം സഹായം ചെയ്യുന്നതെന്ന ഗുരുതര ചോദ്യമാണ് ഉയരുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 12 ലക്ഷം കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഇത് മഹാരാഷ്ട്രയുടെ നഗരവികസനത്തിന് നിർണായകമാകും.

മുംബൈ മെട്രോപൊളിറ്റൻ മേഖല, പൂനെ, നാഗ്പൂർ തുടങ്ങിയ വളർച്ചാ കേന്ദ്രങ്ങൾക്ക് അഞ്ച് വർഷത്തിനുള്ളിൽ 5,000 കോടി രൂപ വീതം ലഭിക്കും. ഇത് നിക്ഷേപവും തൊഴിലവസരങ്ങളും ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. മുംബൈ–പൂനെ, പൂനെ–ഹൈദരാബാദ് അതിവേഗ റെയിൽ ഇടനാഴികൾ ജിഡിപി വളർച്ചയ്ക്കും വലിയ ഉത്തേജനമാകും.

ALSO READ; പാർലമെന്‍റിൽ ഇന്ന് നന്ദി പ്രമേയ ചർച്ച; ബജറ്റിനെതിരെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

എംഎസ്എംഇകൾ, സെമികണ്ടക്ടർ നിർമ്മാണം, ബയോഫാർമ, ടെക്സ്റ്റൈൽ, ഡാറ്റാ സെന്ററുകൾ മഹാരാഷ്ട്രയുടെ ശക്തമായ നിർമ്മാണ അടിത്തറയ്ക്ക് ബജറ്റ് നേരിട്ടുള്ള പിന്തുണയാണ് നൽകുന്നത്. ലഖ്പതി ദീദി, ഷീ–മാർട്ട്‌സ്, എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ, സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേക ശ്രദ്ധ എന്നിവക്കും ബജറ്റിൽ ഊന്നലുണ്ട്.

മഹാരാഷ്ട്രയിൽ മെഡിക്കൽ ഹബ്ബുകൾ, മെഡിക്കൽ ടൂറിസം, അടിയന്തര ചികിത്സാ സേവനങ്ങൾ ആരോഗ്യ മേഖലയ്ക്കും വൻ പിന്തുണയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. ബിജെപി നയിക്കുന്ന മഹാരാഷ്ട്രയ്ക്ക് ബജറ്റിൽ നിന്ന് വലിയ നേട്ടമുണ്ടായപ്പോൾ, കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഗണ്യമായ പുതിയ പ്രഖ്യാപനങ്ങളില്ലെന്ന വിമർശനങ്ങളും ശക്തമാണ്. വികസനത്തിൽ കേന്ദ്രത്തിന്റെ മുൻഗണന എവിടെയെന്ന ചോദ്യം ഇനി രാഷ്ട്രീയ ചർച്ചകളിൽ ഉയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News