തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മഹാരാഷ്ട്രയും: ഇരു മുന്നണികളുടെയും ‘അകത്തളത്തിലും’ പോര്; പലയിടത്തും പ്രതിസന്ധി

maharashtra + local body election

മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾ അടുത്തു വരുമ്പോൾ, എതിരാളികൾ തമ്മിലുള്ള മത്സരം മാത്രമല്ല, ഭരണസഖ്യത്തിലും പ്രതിപക്ഷ സഖ്യത്തിലും നേരിടുന്ന അകത്തള പോരാട്ടങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്. മഹായുതിയും മഹാവികാസ് അഘാഡിയും നിലവിൽ സങ്കീർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ തെരഞ്ഞെടുപ്പ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശ നിശ്ചയിക്കുന്ന ഒരു സെമി-ഫൈനൽ അല്ലെങ്കിൽ സെമി-നിയമസഭ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകർ തദ്ദേശ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. തീരുമാനങ്ങൾ പല സ്ഥലങ്ങളിലും സംസ്ഥാനതലമല്ല, മറിച്ച് പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാകുമെന്നാണ് സൂചന.

ALSO READ; തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഭരണസഖ്യമായ മഹായുതിക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ കഴിയുമോ എന്ന ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയരുന്നത്. ബിജെപി, ശിവസേന ഷിൻഡെ വിഭാഗം, എൻസിപി അജിത് പവാർ വിഭാഗം തമ്മിലുള്ള വടംവലി പ്രകടമായതോടെ പല സ്ഥലങ്ങളിലും സൗഹൃദ മത്സരത്തിനായി കളമൊരുക്കി നേരിട്ട് തമ്മിലടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡിയും ആശയക്കുഴപ്പത്തിലാണ്. കോൺഗ്രസ് – ശിവസേന (UBT) – NCP (ശരദ് പവാർ) വിഭാഗങ്ങൾക്കിടയിൽ സീറ്റുവിഭജനം സംബന്ധിച്ച ധാരണയില്ലായ്മയാണ് പ്രധാന കാരണം. ചില പ്രദേശങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. രാജ് താക്കറെയുടെ എംഎൻഎസിനെ സഖ്യത്തിലേക്ക് ഉൾപ്പെടുത്തണോ എന്ന വിഷയത്തിൽ പോലും ഏകാഭിപ്രായമില്ല. സഖ്യം നിലനിൽക്കുമോ, അതോ പ്രാദേശിക തലത്തിൽ വേറിട്ട് മത്സരമോ എന്നതാണ് ഇവിടെയും ചോദ്യം.

അതെ സമയം വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്രധാന വിഷയങ്ങൾ റോഡ്, കുടിവെള്ളം, ശുചീകരണം, മാലിന്യ നിർമാർജനം, പ്രാദേശിക വികസന പദ്ധതികളുടെ മന്ദഗതി, തൊഴിലില്ലായ്മയും വിലക്കയറ്റവും, രാഷ്ട്രീയ അസ്ഥിരത എന്നിവ തന്നെയാണ്. ജനങ്ങൾക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല – നിലവിലെ നടപടികളാണ് എന്ന സന്ദേശം ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News