മതപരിവർത്തനം ആരോപിച്ച് യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർ ജയിൽ മോചിതനായി

Malayali pastor released

ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർ ആൽബിൻ ജയിൽ മോചിതനായി. മജിസ്ട്രേറ്റ് കോടതി ആണ് പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത്. ഈ മാസം 13ന് ആയിരുന്നു പാസ്റ്റർ ആൽബിനെ മതപരിവർത്തനം ആരോപിച്ച് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

നിർബന്ധിത പരിവർത്തനം നടത്തിയെന്നത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ യുപി പൊലീസ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ബജ്രം​ഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് ആൽബിനെതിരെ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ആൽബിന് സംസ്ഥാന സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

ALSO READ: ‘കേരളത്തിന് വികസനം വേണമെങ്കില്‍ എല്‍ഡിഎഫ് എൻഡിഎയില്‍ ചേരണം’: ഭരണഘടനാ വിരുദ്ധ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തി എന്നായിരുന്നു ബജ്രം​ഗ്ദൾ പ്രവർത്തകരുടെ ആരോപണം. പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ കാൺപൂരിലെ ജയിലിൽ ആയിരുന്നു പാസ്റ്റർ ആല്‍ബിൻ ക‍ഴിഞ്ഞിരുന്നത്.

Malayali pastor arrested by UP police on charges of religious conversion released from jail.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News