‘പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, ബംഗാളില്‍ താലിബാന്‍ ഭരണമോ’; മമതാ ബാനര്‍ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം

cpim against mamatha

ബംഗാളിലെ ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. 23 വയസ്സുള്ള വിദ്യാര്‍ത്ഥിനി രാത്രി എങ്ങനെ കാമ്പസിന് പുറത്തിറങ്ങിയെന്നും രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നുമായിരുന്നു മമതയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ രംഗത്തെത്തിയെ ബംഗാള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ബംഗാളില്‍ താലിബാന്‍ ഭരണമാണോ നടക്കുന്നതെന്ന് ചോദിച്ചു.

പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, മമത സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നുണ്ടോ?. ബംഗാളില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ സ്വതന്ത്രമായി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല.

Also read – ‘പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുത്’; ബംഗാളിലെ കൂട്ട ബലാത്സംഗത്തില്‍ ഇരയെ അപമാനിച്ച് മമത ബാനര്‍ജി

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍
ബംഗാള്‍ പോലീസ് അന്വേഷണത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. ബംഗാളിൽ പോലീസും ക്രമസമാധാനവും തകർന്നിരിക്കുന്നെന്നും സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും സലിം വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News