
വ്യാജ ഓൺലൈൻ അക്കൗണ്ട് ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയ ശേഷം സൈന്യത്തിന്റെയും വ്യോമസേനയുടെയും തന്ത്രപ്രധാന രേഖകൾ പാകിസ്ഥാന് കൈമാറിയതിന് അംബാല സ്വദേശി അറസ്റ്റിൽ. പ്രതി 31 വയസ്സുകാരനായ സുനിലിനെ അംബാല കൺടോൺമെന്റ് ബസ് സ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറേഴുമാസമായി ഇയാൾ പാകിസ്ഥാൻ ചാരന്മാരുമായി ബന്ധപ്പെടുത്തുന്നുണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്ത്രീകളുടെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ വഴി ചാറ്റ് ചെയ്തതിന് ശേഷം സൈന്യത്തിന്റെയും വ്യോമസേനയുടെയും നീക്കങ്ങളും ലൊക്കേഷനും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും കൈമാറിയത്.
Also read : ഉമർ ഖാലിദിന് നീതി നിഷേധിക്കപ്പെടുമ്പോൾ ഗുർമീതിന് 5 വർഷത്തിനിടെ 15 പരോൾ ; പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി
സുനിൽ ഒരു സ്വകാര്യ കരാർ കമ്പനിയിൽ സൂപ്പർവൈസറായി ജോലിനോക്കവെ വിവിധ സൈനിക യൂണിറ്റുകൾ സന്ദർശിക്കുകയും അവിടെയൊക്കെ പ്രവേശനം ലഭിക്കുകയും ചെയ്തിരുന്നു. ഈ ആക്സസ് ഉപയോഗിച്ചാണ് ഇയാൾ വിവരങ്ങൾ ശേഖരിച്ചിരുന്നത്. പാകിസ്ഥാൻ ISIS ഹാൻഡിലറുകളുമായി ഇയാൾ നടത്തിയിരുന്ന ചാറ്റും വോയ്സ് കോൾ റെക്കോഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണമിടപാട് നടത്തിയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

