
മംഗളൂരുവില്‍ സഹകരണബാങ്കിൽ നിന്ന് 1.70 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ മാനേജർ അറസ്റ്റിൽ. ഹെഗ്ഗുങ്കെ ജാനുവാരക്കട്ടെ സ്വദേശി സുരേഷ് ഭട്ട് (38) ആണ് അറസ്റ്റിലായത്. കാവടി ബ്രാഞ്ചിൻ്റെ ഇൻചാര്‍ജായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. രണ്ടാമത്തെ പ്രതിയായ ഹരീഷ് കുലാല്‍ ഇപ്പോഴും ഒളിവിലാണ്. ജൂനിയര്‍ ക്ളാര്‍ക്കായി ഇയാള്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
സുരേഷ് ഭട്ടും ഹരീഷ് കുലാലും ഒളിവില്‍ കഴിയുന്നതിന് മുൻപ് സൊസൈറ്റിയില്‍ നിന്ന് 1.70 കോടി രൂപ ദുരുപയോഗം ചെയ്തെന്നാണ് പരാതി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഉഡുപ്പി ഡി വൈ എസ് പി പ്രഭു ഡി ടി, ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ ഗോപികൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കോട്ട പൊലീസ് സബ് ഇൻസ്പെക്ടർമാരായ മന്തേഷ് ജബഗൗഡ്, പ്രവീൺ കുമാർ, സ്റ്റാഫ് അംഗങ്ങളായ ശ്രീധർ, വിജയേന്ദ്ര, കൃഷ്ണ ഷെരേഗർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


