പ്രധാനമന്ത്രിയുടെ സന്ദർശനം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് മണിപ്പുരിലെ സംഘടനകൾ

Cell Broadcast suspension

പ്രധാനമന്ത്രിയുടെ സന്ദർശനം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് മണിപ്പുരിലെ സംഘടനകൾ. സന്ദർശന ദിനത്തിൽ സംസ്ഥാന വ്യാപക ബന്ദ് നടത്താനും സംഘടനകൾ ആഹ്വാനം ചെയ്തു. കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണു മോദി ആദ്യമായി മണിപ്പൂർ സന്ദർശനത്തിന് എത്തുന്നത്.

കലാപം ആളിക്കത്തിയ മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തടയാനാണ് സഘടനകളുടെ നീക്കം. മോദിയുടെ മണിപ്പൂർ സന്ദർശനം ബഹിഷ്കരിക്കാൻ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തു. സന്ദർശന ദിനം സംസ്ഥാന വ്യാപക ബന്ദ് നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. കോർ കോം അടക്കമുള്ള 6 സംഘടനകളാണ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം നൽകിയത്. ശനിയാഴ്ച മോദി മണിപ്പുരിലെ ചിരാചന്ദ് പൂരിലും ഇംഫാലിലുമാണ് സന്ദർശനം നടത്തുമെന്നാണ് വിവരം.

Also read: ഗാസിയാബാദിൽ ട്രെയിനിൽ തീപിടുത്തം

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുമ്പ് നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു. വെടി നിർത്തൽ കരാർ നീട്ടിയതുമായി ബന്ധപ്പെട്ട കേന്ദ്ര വാദം കുക്കി വിഭാഗം തള്ളി. വെടി നിർത്തൽ ധാരണ നീട്ടിയതിൽ മെയ്തെയ് വിഭാഗവും പ്രതിഷേധത്തിലാണ്. 2023 ൽ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News