
ജമ്മു കശ്മീരിൽ ശ്രീനഗർ പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. അപകടത്തിൽ ഏഴ് പേര് മരിച്ചു. 30 പേർക്ക് പരുക്കേറ്റു.
ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം. ഫോറൻസിക് പരിശോധനയ്ക്ക് എത്തിച്ച ഈ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് അന്ന് കണ്ടെടുത്തിരുന്നത്.
സ്ഫോടനത്തിൽ തീയാളിപ്പടരുകയും പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനും അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപിടിക്കുകയും ചെയ്തു. സ്ഫോടനം നടന്ന സമയം പോലീസുകാരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. 30 കിലോമീറ്ററോളം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ALSO READ: ദില്ലി സ്ഫോടനം: ഡോക്ടർ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷ സേന
സ്‌ഫോടകവസ്തുക്കളുടെ പൊട്ടിത്തെറിയിലെ അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

