
മണിപ്പൂരില്‍ സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മെയ്‌തെയ് കുക്കി വിഭാഗക്കാര്‍. ഇരു സംഘടനകളും വെടിനിര്‍ത്തല്‍ ധാരണയും തള്ളി. ഇംഫാല്‍ താഴ്‌വര ഉപരോധം അവസാനിപ്പിച്ചെന്ന കേന്ദ്രത്തിൻ്റെ വാദവും കുക്കി വിഭാഗം തള്ളി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മെയ്‌തെയ് കുക്കി വിഭാഗക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: പഞ്ചാബ് പ്രളയക്കെടുതി: പ്രധാനമന്ത്രി ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

