
കൊല്‍ക്കത്തയില്‍ മെസ്സി പങ്കെടുത്ത ചടങ്ങിലെ സംഘാടകനെ കോടതി റിമാന്‍ഡ് ചെയ്തു. മുഖ്യസംഘാടകന്‍ ശതാദ്രു ദത്തയെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചടങ്ങിലെ ആസൂത്രണ പിഴവടക്കം പൊലീസ് അന്വേഷിക്കും. സംഘാടന സമിതി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അതേസമയം മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറോടെ ബിജെപി ടിഎംസി രാഷ്ട്രീയ പോര് വീണ്ടും ശക്തമാവുകയാണ്. സ്റ്റേഡിയത്തില്‍ അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവര്‍ത്തകരാണെന്നും, കാവി കൊടികെട്ടി വന്നവരാണ് അക്രമങ്ങള്‍ക്ക് പിന്നിലൊന്നുമാണ് ടിഎംസി ആരോപണം. മമത സര്‍ക്കാറിന്റെ കെടുംകാര്യസ്ഥതയാണ് അക്രമങ്ങള്‍ക്ക് കാരണമെന്നാണ് ബിജെപിയുടെ വാദം. മമതയുടെ അധികാര ദുര്‍വിനിയോഗം അന്താരാഷ്ട്ര തലത്തില്‍ വരെ നാണക്കേടിനു കാരണമായെന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു.
മെസി കാണാൻ പല സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരായിരുന്നു എത്തിയിരുന്നത്. എന്നാൽ താരത്തെ കാണാനാവാതെ വന്നതോടെ പലരും അക്രമാസക്തരായി സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി. ഇതോടെ രിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം താറുമാറായി. ഗാലറിയിൽനിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.
വൻതുക നൽകി ടിക്കറ്റ് എടുത്ത് കാത്തിരുന്ന ആരാധകർക്ക് മെസ്സിയെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല. 4000 മുതൽ 25,000 രൂപവരെയാണ് ഇവർ ടിക്കറ്റിന് ആയി നൽകിയത്. പരിപാടി 2 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അരമണിക്കൂർ തികയും മുമ്പേ അവസാനിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

