
ഇന്ത്യയും ചൈനയും അവരുടെ പ്രശ്‌നങ്ങള്‍ പരസ്പരം പരിഹരിക്കാനും ഇരു രാജ്യങ്ങളുടെയും നേട്ടത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനായി തീരുമാനിക്കാനും സാധിച്ചാൽ അത് ലോകത്തിന് മുഴുവന്‍ ഗുണം ചെയ്യുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. വിശേഷിച്ചും യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രമ്പ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൈനയിലെ ടിയാൻജിയിൽ നിന്നും നല്ല വാര്‍ത്തകള്‍ ആണ് വരുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഏറ്റവും വലിയ സാമ്പത്തിക ശക്തികളുമാണ്. ഏറ്റവും വലിയ വിപണികളും ഈ രണ്ട് രാജ്യങ്ങളിലാണ്. അതുപോലെ ഏറ്റവും വലിയ മനുഷ്യ, പ്രകൃതി വിഭവങ്ങളും ഉള്ള രാജ്യങ്ങള്‍ ആണ് ഇവയെന്നും എം എ ബേബി പറഞ്ഞു.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചൈനയിൽ വെച്ചുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു എം എ ബേബി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

