
മോദിയുടെ സന്ദർശനം പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതല്ലെന്ന് മണിപ്പൂർ ജനത. ക്രമസമാധാനം പുനസ്ഥാപിക്കാൻ മോദി ചർച്ചകൾ നടത്തിയില്ലെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങൾ അടക്കം ആക്രമിക്കപ്പെട്ടിട്ടും കൃത്യമായ പുനരധിവാസ പദ്ധതികൾ മോദി പ്രഖ്യാപിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കലാപം ആരംഭിച്ച രണ്ട് വർഷത്തിനു ശേഷമുള്ള മോദിയുടെ സന്ദർശനത്തിലെ വാഗ്ദാനങ്ങളുടെ പരിശുദ്ധിയിൽ സംശയമുണ്ടെന്നു പ്രതിപക്ഷവും ആരോപിച്ചു.
Also read: നാസിക്കിൽ ശിവസേന എംഎൻഎസ് സംയുക്ത റാലി; മഹാരാഷ്ട്ര ഇനി താക്കറെകൾക്കൊപ്പമെന്ന് നേതാക്കൾ
അതിനിടെ, മോദിയുടെ നിർദേശത്തോട് വിയോജിപ്പ് അറിയിച്ച് മെയ്തെയ് – കുക്കി വിഭാഗം. മണിപ്പൂരിൽ കൂട്ടായ ചർച്ചക്ക് പ്രസക്തിയില്ലെന്ന് മെയ്തെയ് – കുക്കി വിഭാഗം അറിയിച്ചു. കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യവുമായി കുക്കികൾ രംഗത്തെത്തിയിരിക്കുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവർ മടങ്ങാതെ ചർച്ചക്ക് പ്രസക്തിയില്ലയെന്ന് മെയ്തെയ് വിഭാഗം വ്യക്തമാക്കി.
The people of Manipur said that Modi’s visit does not provide hope or comfort. Various organizations have alleged that Modi did not hold talks to restore law and order.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

