ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; ഒരുവയസുള്ള കുഞ്ഞിനെ ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന്കളഞ്ഞ് അമ്മ

mother eloped with lover

ഹൈദരാബാദില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാന്‍ പിഞ്ചുകുഞ്ഞിനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു .ഹൈദരാബാദ് സ്വദേശിനി നവീനയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.തെലങ്കാന നല്‍ഗൊണ്ട ആര്‍ടിസി ബസ്റ്റാന്‍ഡിലായിരുന്നു സംഭവം.

കാമുകന്റെ നിര്‍ദേശപ്രകാരമാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് വിവരം. യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകാന്‍ യുവതി നേരത്തെ തീരുമാനിച്ചതായി കണ്ടെത്തി.

Also read- രോഗികളായ അവർക്ക് വെറും നിലത്ത് കിടന്ന് ഉറങ്ങേണ്ടി വന്നു, നേരിട്ടത് കടുത്ത പീഡനങ്ങൾ’; ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ട് ഇടത് പ്രതിനിധി സംഘം

ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കൈമാറുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെയും കാമുകനെയും പോലീസ് തിരിച്ചറിഞ്ഞത്. പിടികൂടിയ ഇരുവരെയും കൗണ്‍സിലിങ്ങിനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതായാണ് വിവരം.

content summery: Mother leaves one-year-old baby at bus stop and runs away with boyfriend

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News