മുംബൈയിലെ വായു നില അതീവ ഗുരുതരം; മലിനീകരണം നിയന്ത്രിക്കാൻ ഹൈക്കോടതി സമിതി

Mumbai Pollution Crisis

മുംബൈയിലെ വായു നില അതീവ ഗുരുതരം. വായു മലിനീകരണം നിയന്ത്രിക്കാൻ ഹൈക്കോടതി സമിതി രൂപികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ.

അതേസമയം മുംബൈയിൽ വായു മലിനീകരണത്തിന് കാരണമാകുന്ന 53 നിർമ്മാണ സ്ഥലങ്ങൾക്ക് പണി നിർത്തിവയ്ക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി. വായു ഗുണനിലവാര സൂചിക വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നഗരത്തിൽ വായുനിലവാരം ദിവസേന മോശമാകുകയും ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്നതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം.

നവി മുംബൈയിലും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്ന വിമാനത്താവള നിർമ്മാണ പ്രവർത്തനങ്ങളും മലിനീകരണം ഗുരുതരമാകാൻ കാരണമായതും വലിയ ആശങ്ക ഉയർത്തി. അതെ സമയം വായുമലിനീകരണം മുംബൈയുടെ ഭാവിയ്ക്ക് ഭീഷണിയാകുമെന്ന് കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദ് പറഞ്ഞു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ വായു ഗുണനിലവാര സൂചിക ആശങ്കാജനകമാണെന്നും ദിയോനാർ, വഡാല പോലുള്ള പ്രദേശങ്ങളിൽ ഇത് ‘ഗുരുതര വിഭാഗത്തിലേക്ക് കടന്നിട്ടുണ്ടെന്നും വർഷ ഗെയ്ക്‌വാദ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News