മുംബൈക്ക് സമീപം സിലിണ്ടറിൽ നിന്ന് ക്ലോറിൻ വാതക ചോർച്ച: ഒരാൾക്ക് ദാരുണാന്ത്യം; അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പടെ 18 പേർ ആശുപത്രിയിൽ

Mumbai: Chlorine gas leak

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ് മേഖലയിലാണ് കഴിഞ്ഞ ദിവസം പഴയ സിലിണ്ടറിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് 59 കാരന് ജീവൻ നഷ്ടമായത്. അഞ്ച് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്കിടെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സിഇഒ കൂടിയായ റസിഡന്റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെ പറഞ്ഞു.

ALSO READ; തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മഹാരാഷ്ട്രയും: ഇരു മുന്നണികളുടെയും ‘അകത്തളത്തിലും’ പോര്; പലയിടത്തും പ്രതിസന്ധി

10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുർടന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News