
മുംബൈയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷന് പുറത്ത് സംശയാസ്പദമായ നിലയിൽ ബാഗ് കണ്ടെത്തി. മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷന് പുറത്ത് ബസ് ഡിപ്പോയിൽ ആണ് ഒരു ചുവന്ന ബാഗ് കണ്ടെത്തിയത്. ജനങ്ങൾ പരിഭ്രാന്തരായതോടെ അധികൃതർ പ്രദേശം ഒഴിപ്പിക്കാൻ നിർബന്ധിതരായി. ദിവസേന ദശലക്ഷക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനാണ് സി എസ് ടി.
2008-ൽ നടന്ന 26/11 മുംബൈ ഭീകരാക്രമണത്തിൽ 20 സുരക്ഷാ സേനാംഗങ്ങളും 26 വിദേശികളും ഉൾപ്പെടെ കുറഞ്ഞത് 166 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പാകിസ്ഥാനിൽ നിന്ന് കടൽ മാർഗം മുംബൈയിലെത്തിയാണ് ആക്രമണം നടത്തിയത്.
ALSO READ: മുംബൈയിൽ ഭരതനാട്യം അരങ്ങേറ്റവുമായി വേദിയെ ത്രസിപ്പിച്ച് പതിമൂന്ന് വയസ്സുകാരി
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്) സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തിങ്കളാഴ്ച ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഉയർന്ന തീവ്രതയുള്ള സ്ഫോടനത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് മഹാനഗരം.
വൈകുന്നേരം 4:45 നാണ് ചുവന്ന നിറത്തിലുള്ള ബാഗ് കണ്ടെത്തിയത് എന്നാൽ പരിശോധനയിൽ ബാഗിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല, അലാറം വ്യാജമാണെന്ന് തെളിഞ്ഞു. നവംബർ 26ന് പതിനേഴ് വർഷം പൂർത്തിയാക്കുന്ന മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകളും മുംബൈവാസികളെ വേട്ടയാടുമ്പോഴാണ് ചുവന്ന ബാഗ് വലിയ പരിഭ്രാന്തി പടർത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

