
മുംബൈലുണ്ടായ കനത്ത മഴയില്‍ പല നഗരങ്ങളും വെള്ളത്തിനടിയിലായി. വിഖ്‌റോളി, ഘട്‌കോപര്‍, ബന്ദുപ്, ആരയ്, മലാഡ്, ഗൊരെഗാവ് തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. വിഖ്‌റോളിയില്‍ മണ്ണിടിച്ചലില്‍ രണ്ടുപേര്‍ മരിച്ചു. ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു.
Also Read :ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം; 500 ലധികം ആളുകൾക്കായി തെരച്ചിൽ തുടരുന്നു
അതേസമയം ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായ 500 ലധികം ആളുകൾക്കായി ദേശീയ – സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും കരസേനയുടെയും നേതൃത്വത്തിലാണ് തെരച്ചിൽ. സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കിഷ്ത്വാറിലെത്തി.
ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 500 ൽ അധികം പേരെ കാണാതായിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 9500 അടി ഉയരത്തിലുളള ചസോതി ഗ്രാമത്തിലൂടെ കടന്നു പോയ മച്ചൈല്‍ മാതാ തീര്‍ത്ഥാടനത്തിനായി എത്തിയവരാണ് കാണാതായവരില്‍ ഭൂരിഭാഗവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

