
മുംബൈയിൽ നിന്ന് അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ന്യൂവാർക്കിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടൻ തന്നെ തിരിച്ചിറക്കി. എയർ ഇന്ത്യ 191 വിമാനത്തിലെ ജീവനക്കാർ, സംശയാസ്പദമായ സാങ്കേതിക തകരാർ ഉന്നയിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായിട്ടാണ് മുംബൈയിൽ തിരിച്ചിറക്കിയത്. തുടർന്ന് വിമാനം ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കിയതായി എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
വിമാനം റദ്ദാക്കിയതിനാൽ, ന്യൂവാർക്കിൽ നിന്ന് മുംബൈയിലേക്കുള്ള റിട്ടേണിങ് ഫ്ലൈറ്റായ എഐ 114 ഉം റദ്ദാക്കിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ദീപാവലിക്ക് തൊട്ടുമുമ്പ് മിലാൻ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിൽ പെട്ട് 250 ലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിനായിരുന്നു അന്ന് സാങ്കേതികത്തകരാർ നേരിട്ടത്.
ALSO READ; കേരളത്തിലും എസ് ഐ ആർ നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ഹോട്ടൽ, ഭക്ഷണം, റീഫണ്ടുകൾ എന്നിവയുൾപ്പെടെ ദുരിതത്തിലായ യാത്രക്കാർക്ക് എല്ലാ അടിയന്തര സഹായങ്ങളും നൽകിയതായി എയർലൈൻ വ്യക്തമാക്കിയെങ്കിലും, തുടർച്ചയായുള്ള സാങ്കേതികത്തകരാറുകൾ പ്രതിഷേധത്തിടയാക്കിയിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റ് 16 നും സമാനമായ സംഭവം ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

