ബെംഗളൂരുവില്‍ 22കാരിയെ ഭര്‍ത്താവ് അടിച്ചുകൊന്നു; കൊലപാതക വിവരം പുറത്തറിയുന്നത് വീട്ടുടമസ്ഥന്‍ വാടക വാങ്ങാനെത്തിയപ്പോള്‍

crime

വടക്കുകിഴക്കന്‍ ബെംഗളൂരുവിലെ തനിസാന്ദ്രയില്‍ വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സുമനയാണ് കൊല്ലപ്പെട്ടത്.22കാരിയുടെ ഭര്‍ത്താവ് ശിവം സഹാനാണ് കൃത്യം നടത്തിയത്.

ഇരുവരും തമ്മില്‍ കിടപ്പുമുറിയില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുമനെയെ ശിവം മര്‍ദ്ദിച്ച് അവശയാക്കുകയുമായിരുന്നു.തുടര്‍ന്ന് ശിവം മുറി വിട്ട് മറ്റൊരു മുറിയില്‍ പോകുകയും അവിടെ കഴിയുകയും ചെയ്തു.യുവതി ഉറക്കത്തിലാണെന്ന ധാരണയില്‍ അടുത്ത ദിവസം സുമനെകുറിച്ച് അന്വേഷിക്കാതെ ഇയാള്‍ ജോലിക്ക് പോയതായും പൊലീസ് വ്യക്തമാക്കുന്നു.

Also read –‘ആദ്യം എനിക്ക് പിന്നെ അവര്‍ക്ക്’; പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനെ ചൊല്ലി തര്‍ക്കം, ചെരുപ്പുകൊണ്ട് തല്ലാനോങ്ങി യുവതി: വിഡിയോ വൈറല്‍

വാടക വാങ്ങാനെത്തിയ വീട്ടുടമസ്ഥന്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ ഹെന്നൂര്‍ പൊലീസ് ശിവത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശിവത്തിന്റെ മര്‍ദനമാണ് മരണകാരണമെന്നും എന്നാല്‍ യുവതി മരിച്ചിരുന്ന കാര്യം ഇയാള്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.ആറുമാസം മുമ്പ് വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News