
കടുത്ത വിമർശനങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം തുടരുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഇസ്രയേലിൽ എത്തിയത്. അധികാരത്തിലേറിയ ശേഷമുള്ള പ്രധാന മന്ത്രിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമാണിത്.
ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരിയാണ് നരേന്ദ്ര മോദി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തെ മോദി അപലപിച്ചു.
ALSO READ: പലസ്തീൻ ജനതയെ വഞ്ചിക്കരുത്; മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ സിപിഐഎം
എന്നാൽ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെക്കുറിച്ച് നരേന്ദ്ര മോദി പരാമർശിച്ചില്ല. ഗാസയിൽ സമാധാനം കൊണ്ടുവരുന്നുള്ള ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിന്റെ ശ്രമം മേഖലയിൽ സമാധാനവും സ്ഥിരതയും കൊന്നുവരുമെന്നും മോദി പറഞ്ഞു.
ഇന്ത്യ – ഇസ്രായേൽ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന പ്രധാന തീരുമാനങ്ങൾ ഇന്ന് ചർച്ചയാകുമെന്നാണ് വിവരം. പ്രധാനമന്ത്രി നെതന്യാഹുവുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതേസമയം മോദിയുടെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. മോദിയുടെ സന്ദർശനം പലസ്തീൻ ജനതയോടുള്ള വഞ്ചനയാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

