
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസത്തെ മലേഷ്യ സന്ദർശനത്തിനാണ് നരേന്ദ്ര മോദി പോകുന്നത്. പ്രധാനമന്ത്രി മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ ഇന്ത്യ-മലേഷ്യ ബന്ധത്തിന്റെ വിവിധ മേഖലകളെയും കുറിച്ചുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിനുപുറമെ, മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായും വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്.
മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായും വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖരുമായും അദ്ദേഹം സംവദിക്കും. ചരിത്രപരവും സാംസ്കാരികവുമായ അടുപ്പം പങ്കിടുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം.
2024 ആഗസ്റ്റിൽ അൻവർ ഇബ്രാഹിം ഇന്ത്യ സന്ദർശിച്ചപ്പോള്‍ ഉണ്ടായ ധാരണകളുടെ തുടർച്ചയായാണ് ഈ യാത്രയെ വിലയിരുത്തുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ഇന്ത്യയുടെ സ്വാധീനം കൂടുതൽ ഉറപ്പിക്കാനും സാമ്പത്തിക ബന്ധങ്ങൾ വിപുലീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യൻ സന്ദർശനം നിർണായകമായി മാറും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

