കുപ്രസിദ്ധമായ എപ്‌സ്റ്റീൻ ഫയലിൽ മോദിയുടെ പേരും; പ്രധാനമന്ത്രി വിവാദത്തിൽ

modi in epstein files

കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും തട്ടിപ്പുകാരനുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ടമെന്റ് പുറത്തുവിട്ട ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നും ട്രംപിനായി അദ്ദേഹം ഇസ്രയേലിൽ പോയി എന്നുമുള്ള എപ്‌സ്റ്റീന്‍റെ പരാമർശം അടങ്ങിയ ഇമെയിൽ വിവരങ്ങളാണ് പുറത്ത് വന്നത്. അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ എപ്സ്റ്റീന്‍റെ മോദി പരാമർശം തള്ളി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി.

പരാമർശങ്ങൾ ഒരു കുറ്റവാളിയുടെ ജല്പനങ്ങൾ മാത്രമാണെന്നും അത്യന്തം അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്നും മന്ത്രാലയം അറിയിച്ചു. 2017 ൽ പ്രധാനമന്ത്രി ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. എന്നാൽ ഇതൊഴിച്ചാൽ, ഫയലുകളിലെ മറ്റ് സൂചനകൾ ഒരു കുറ്റവാളിയുടെ വെറും പാഴ്വാക്കുകൾ മാത്രമാണെന്നാണ് വിദേശകാര്യ വക്താവ് രൺധീർ സിങ് ജയ്‌സ്വാൾ പറഞ്ഞത്.

ALSO READ; യുപിയിൽ യോഗിയും സ്വാമി അവിമുക്തേശ്വരാനന്ദും നേർക്കുനേർ; ‘ശങ്കരാചാര്യ’ന് നേരെ നടക്കുന്നത് പ്രതികാര നടപടികളെന്ന് വിമർശനം

എന്നാൽ, വാർത്ത പുറത്തായതോടെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മോദി എന്തിന് ഒരു കുറ്റവാളിയുടെ ഉപദേശം കേട്ടു? എന്ത് ഗുണമാണ് ഉണ്ടായത് അടക്കമുള്ള ചോദ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. “ദേശീയ അപമാനം” എന്നാണ് സംഭവത്തെ കോൺഗ്രസ് നേതാവ് പവൻ ഖേര വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് യുഎസ് നീതിന്യായ വകുപ്പ് അവസാന ഘട്ട ഫയലുകൾ പുറത്ത് വിട്ടത്. മൂന്ന് ദശലക്ഷത്തിലധികം പേജുകൾ, 2,000-ലധികം വീഡിയോകൾ, 1.8 ലക്ഷം ചിത്രങ്ങൾ എന്നിവയാണ് പുറത്ത് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News